പിള്ളയ്ക്കെതിരായ ഹര്‍ജി ഫയലില്‍
കൊച്ചി: മുന്‍ മന്ത്രി യെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
എറണാകുളം സ്വദേശി എല്‍. കെ. പ്രഭു സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. പിള്ളയ്ക്ക് പുറമെ ചീഫ് സെക്രട്ടറി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, നിയോജകമണ്ഡലം വരണാധികാരി എന്നിവര്‍ക്കാണ് നോട്ടീസയച്ചിട്ടുള്ളത്.
ശിക്ഷിക്കപ്പെട്ട എംഎല്‍എയ്ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുന്ന വകുപ്പ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications