നീലനും കുഞ്ഞാലിക്കുട്ടിക്കുമെതിരേ സ്ത്രീവേദി പ്രചാരണം നടത്തും
കോഴിക്കോട്: ലൈംഗിക കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ട മുന്‍ മന്ത്രിമാരായ എ നീലലോഹിതദാസന്‍ നാടാര്‍ക്കും പി കെ കുഞ്ഞാലിക്കുട്ടിയ്ക്കുമെതിരേ കേരള സ്ത്രീവേദി പ്രചാരണം നടത്തും. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കോവളത്ത് മത്സരിക്കുന്ന നീലലോഹിതദാസന്‍ നാടാര്‍ക്കും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കുറ്റിപ്പുറത്ത് മത്സരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയ്ക്കുമെതിരേ തങ്ങള്‍ ശക്തമായ പ്രചാരണം നടത്തുമെന്ന് സ്ത്രീവേദി കണ്‍വീനര്‍ കെ അജിത അറിയിച്ചു.
കുറ്റിപ്പുറം നിയോജകമണ്ഡലത്തില്‍ ഏപ്രില്‍ 28 ശനിയാഴ്ച സ്ത്രീകളുടെ കണ്വെന്ഷന് സംഘടിപ്പിച്ചു കൊണ്ട് കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ പ്രചാരണം തുടങ്ങും . തുടര്‍ന്ന് നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് സ്ത്രീവേദി രൂപം നല്‍കിയിട്ടുണ്ട്.
നീലലോഹിതദാസന്‍ നാടാര്ക്കെതിരായി കോവളത്ത് സ്ത്രീവേദി തിരുവനന്തപുരം ഘടകമാണ് പ്രചാരണ പരിപാടികള്‍ നടത്തുന്നത്.
ആരോപണ വിധേയരായ വ്യക്തികള്‍ക്ക് ടിക്കറ്റ് നല്‍കരുതെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും മുന്നണികളോടും അഭ്യര്ത്ഥിച്ചിരുന്നതാണെന്നും അത് അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതികളെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള രണ്ടു മുന്‍മന്ത്രിമാര്‍ക്കുമെതിരേ സ്ത്രീവേദി പ്രചാരണം നടത്തുന്നതെന്നും അജിത വ്യക്തമാക്കി.
രാഷ്ട്രീയ അക്രമങ്ങള്‍ക്കിടയില്‍ വീട്ടമ്മയ്ക്ക് നേരേ ലൈംഗിക പീഡനം നടന്ന നാദാപുരത്ത് പ്രത്യേക പ്രചാരണം നടത്താന്‍ സ്ത്രീവേദി ഉദ്ദേശിക്കുന്നില്ല. നാദാപുരത്ത് കഴിഞ്ഞ ദിവസം സ്ത്രീവേദിയുടെ നേതൃത്വത്തില്‍ പ്രചാരണ ജാഥ സംഘടിപ്പിച്ചിരുന്നു.
സൂര്യനെല്ലി, വിതുര, കോഴിക്കോട് പെണ്‍വാണിഭകേസുകളിലെ പ്രതികളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാലഞ്ചു വര്‍ഷമായി കേരള സ്ത്രീവേദി സമരത്തിലാണ്.
കോഴിക്കോട് ഐസ്ക്രീം പെണ്‍വാണിഭ കേസിലാണ് മുന്‍ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രതിയാണെന്ന ആരോപണം.
മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മുന്‍ ഗതാഗത സെക്രട്ടറി നളിനി നെറ്റോയുടെ ആരോപണം ജനതാദള്‍ നേതാവ് നീലലോഹിതദാസന്‍ നാടാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications