Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്-ചൈനാബന്ധം ഉലയുന്നു

ബീജിംഗ് : യുഎസ് സന്ദര്‍ശിക്കുന്ന തയ്വാന്‍ പ്രസിഡന്റ് ചെന്‍ ഷൂയി-ബിയാനെ യുഎസ് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ ചൈനയ്ക്ക് അമര്‍ഷം. ഇതോടെ കഴിഞ്ഞ കുറേ നാളുകളായി വഷളായിവരുന്ന ചൈന-യുഎസ് ബന്ധം കൂടുതല്‍ തകര്‍ച്ചയിലേക്ക്.

ചൈനയുടെ ബദ്ധശത്രുവായ മുന്‍ തയ്വാന്‍ പ്രസിഡന്റ് ലീ ടെംഗ്-ഹ്യൂയിയ്ക്ക് വിസ അനുവദിച്ച യുഎസ് നടപടിയെ ഈയിടെ ചൈന രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുഎസ്യാത്രയില്‍ ലീ തയ്വാന്റെ സ്വാതന്ത്യ്രത്തിന് വേണ്ടി വാദിക്കുമെന്നുറപ്പാണ്. ഇത് യുഎസിലും ചൈനയിലും ഉള്ള ജനങ്ങള്‍ക്കിടയില്‍ കടുത്ത അഭിപ്രായ ഭിന്നതകള്‍ക്ക് വഴിവയ്ക്കും.- വാഷിംഗ്ടണിലുള്ള ചൈനീസ് എംബസി വക്താവായ ഷാംഗ് യുവാന്‍യുവാന്‍ അഭിപ്രായപ്പെട്ടിരുന്നു.

അടുത്തിടെ യുഎസ് ചാരവിമാനം ചൈനയുടെ ഒരു വിമാനത്തെ തകര്‍ത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ യുദ്ധവിമാനത്തിലെ ജീവനക്കാരെ ചൈന തടവുകാരായി പിടിച്ചിരുന്നു. ദീര്‍ഘനാളത്തെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ശേഷമാണ് അവരെ വിട്ടയക്കാന്‍ ചൈന തയ്യാറായത്. ഈ മുറിവുണങ്ങും മുന്‍പാണ് ചൈനയുടെ ശത്രുവായ ലീയ്ക്ക് ഇപ്പോള്‍ സന്ദര്‍ശക വിസ നല്കാന്‍ അമേരിക്ക തയ്യാറായിരിക്കുന്നത്. ഈ നിലപാടിനെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പരസ്യമായി അനുകൂലിച്ചിരുന്നു.

മാത്രമല്ല തയ്വാന് ആയുധം വില്ക്കുന്നത് പ്രധാനമായും അമേരിക്കയാണ്. ചൈനയുടെ ആക്രമണത്തെ ചെറുക്കാന്‍ ശേഷിയുള്ള കാര്യക്ഷമതയുള്ളആയുധങ്ങള്‍ തയ്വാന് നല്കാനും അമേരിക്ക തയ്യാറാണ്. തയ്വാന് നല്കാന്‍ പോകുന്ന അത്തരം ആയുധങ്ങളുടെ ഒരു പട്ടിക ഉടനെ അമേരിക്ക പ്രസിദ്ധീകരിക്കുമെന്നും അറിയുന്നു. തയ്വാനെ ചൈനയില്‍ നിന്നും അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ലീയെ ഒരു അപകടകാരിയായ രാഷ്ട്രീയക്കാരനായാണ് ബീജിംഗ് കാണുന്നത്.

നേരത്തെ 1995 ല്‍ ലീ അമേരിക്കയില്‍ നടത്തിയ സന്ദര്‍ശനം ചൈനയും തയ്വാനും തമ്മില്‍ കടുത്ത യുദ്ധത്തിന് വഴിയൊരുക്കുകയുണ്ടായി. നേരത്തെ അമേരിക്കന്‍ ചാരവിമാനം ചൈനീസ് വിമാനത്തില്‍ യാദൃച്ഛികമായ ി വന്നിടിച്ചതിനെ തുടര്‍ന്ന് ചാരവിമാനത്തിലെ ജീവനക്കാരെ ചൈന തടവുകാരായി പിടിച്ചിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ചൈന അവരെ വിട്ടയക്കാന്‍ തയ്യാറായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+