ബച്ചന് 15.10 കോടി ആദായനികുതി കുടിശിക
ദില്ലി: ആദായനികുതിയിനത്തില്‍ ബോളിവുഡ് താരങ്ങള്‍ അടക്കാനുള്ള കുടിശിക ലക്ഷങ്ങളുടേത്. അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും 15.10 കോടി ആദായനികുതി കുടിശികയാണ് വരുത്തിയിരിക്കുന്നത്.
കേന്ദ്ര ധനകാര്യ സഹമന്ത്രി ജി.എന്‍.രാമചന്ദ്രനാണ് താരങ്ങളുടെ ആദായനികുതികുടിശികയുടെ കണക്കുകള്‍ ഏപ്രില്‍ 27 വെള്ളിയാഴ്ച ലോക്സഭയില്‍ അറിയിച്ചത്.
12.67 കോടിയാണ് ബച്ചന്റെ ആദായനികുതി കുടിശിക. ഭാര്യ ജയ അടയ്ക്കാനുള്ളതാകട്ടെ 2.43 കോടിയും.
സിനിമാ രംഗത്തുള്ള 94 പേരാണ് നികുതി കുടിശിക വരുത്തിയിരിക്കുന്നത്. ഷാറൂഖ് ഖാന്‍ 2.71 കോടി രൂപയാണ് അടയ്ക്കാനുള്ളത്. ബസന്ത് കുമാര്‍ പട്ടീല്‍ 3.07 കോടിയും സുഭാഷ് ഘായി 78.4 ലക്ഷവും എം.സി.ബൊക്കാഡി 76.1 ലക്ഷവും അടക്കാനുണ്ട്.












Click it and Unblock the Notifications