ദില്ലിയില്‍ ഭൂചലനം
ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഏപ്രില്‍ 28 ശനിയാഴ്ച രാവിലെ ഭൂചലം അനുഭവപ്പെട്ടു. രാവിലെ 8.40 നുണ്ടായ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തി. നേരിയ ഭൂചനമായിരുന്നു ഇതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
ഭൂചനത്തില്‍ ഒരിടത്തും നാശനഷ്ടങ്ങളുണ്ടായതായി അറിഞ്ഞിട്ടില്ല. ജനാലകളും വാതിലുകളും ചലനത്തെത്തുടര്‍ന്ന് ഇളകിയാടി. പരിഭ്രാന്തരായ ജനങ്ങള്‍ വീട് വിട്ട് പുറത്തേയ്ക്കോടി. ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സോനാപെട്ട് ആണ്.
ഭൂചലനം തീവ്രമായിരുന്നില്ലെങ്കിലും ഇതിന്റെ തുടര്‍ച്ചയായി ചെറു ഭൂചലനങ്ങള്‍ ഇനിയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു.
മൂന്നു മാസം മുമ്പ് ഗുജറാത്തില്‍ വന്‍നാശനഷ്ടങ്ങള്‍ വിതച്ച ഭൂചനത്തിനു ശേഷം ദില്ലിയിലും പരിസരപ്രദേശങ്ങളിലും ഇടയ്ക്കിടെ ഭൂചനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.












Click it and Unblock the Notifications