കൂട്ടബലാത്സംഗം: പ്രതികള്‍ക്ക് ജീവപര്യന്തം
ഭോപ്പാല്‍: കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ട ജാബുവാ കൂട്ടബലാത്സംഗ കേസിലെ 17 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്.
ഏപ്രില്‍ 28 ശനിയാഴ്ചയാണ് ജാബുവാ ജില്ലാ സെഷന്‍സ് ജഡ്ജി കെ. സി. ജയിന്‍ സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്. കേസില്‍ പ്രതികളായിരുന്ന മറ്റ് ഏഴ് പേരെ വെറുതെ വിട്ടിട്ടുണ്ട്.
1998 സപ്തംബര്‍ 23നും 24നും ജാബുവയിലെ നവപാരയിലുള്ള പ്രീതി ശരണ്‍ സേവാ കേന്ദ്രത്തിലെ കന്യാസ്ത്രീകളെ ഒരു സംഘം അക്രമികള്‍ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. രാജ്യമെങ്ങും ഒച്ചപ്പാടുയര്‍ത്തിയ സംഭവമായിരുന്നു ഇത്. ക്രിസ്ത്യന്‍ മിഷണറിമാരെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. വിധി പ്രഖ്യാപനവേളയില്‍ സംഘര്‍ഷമുണ്ടാവുമെന്ന് ഭയന്ന് വന്‍ സുരക്ഷാ സന്നാഹങ്ങള്‍ കോടതിവളപ്പില്‍ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications