കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമരകം: പ്രധാനമന്ത്രിയുടെ സംഘം പണം നല്കിയില്ല

  • By Staff
Google Oneindia Malayalam News

കോട്ടയം: വാജ്പേയിയുടെ കുമരകം സന്ദര്‍ശനവേളയില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന വകയിലെ ബില്ലുകളിലെ തുക മാസങ്ങള്‍ കഴിഞ്ഞിട്ടും കിട്ടാതെ ഹോട്ടലുടമകള്‍ വലയുന്നു. വാജ്പേയി ഒഴിവുകാലം ചെലവഴിച്ചതോടെ കുമരകം ലോകവിനോദസഞ്ചാരഭൂപടത്തില്‍ സ്ഥാനം നേടി. എന്നാല്‍ കുമരകത്തുനിന്നും 15 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം നഗരത്തിലെ മൂന്നു ഹോട്ടലുടമകള്‍ ആ യാത്രയുടെ ദുരിതം പേറുകയാണ്.

വാജ്പേയിക്ക് അകമ്പടി സേവിച്ചിരുന്ന ചില ഉദ്യോഗസ്ഥര്‍ താമസിച്ച വകയില്‍ ഒരു ലക്ഷത്തോളം രൂപയുടെ ബില്ലാണ് ഹോട്ടലുകള്‍ക്ക് മാറിക്കിട്ടാനുള്ളത്. ഹോട്ടല്‍ വിന്‍ഡ്സര്‍ കാസില്‍, ഹോട്ടല്‍ ഐശ്വര്യ, ഹോട്ടല്‍ ഐഡ എന്നിവക്കാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കുടിശിക വരുത്തിവെച്ചത്. ബില്‍ ബന്ധപ്പെട്ട ഓഫീസുകളിലേക്കയച്ചിട്ടും കൈമലര്‍ത്തിക്കാണിക്കുമ്പോള്‍ ഇനി ഈ തുക ആരില്‍ നിന്നാണ് വാങ്ങേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് ഹോട്ടലുകാര്‍.

പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സംഘത്തിലെ അംഗമായിരുന്ന ഒരു പൊലീസുദ്യോഗസ്ഥന്‍ താമസിച്ചിരുന്ന വകയിലെ ബില്‍ ലോക്കല്‍ പൊലീസിനാണ് ഹോട്ടല്‍ അധികൃതര്‍ ആദ്യമയച്ചത്. ദില്ലയിലെ എസ്പിജിയുടെ ഓഫീലേക്കാണ് ബില്ലയക്കേണ്ടതെന്നായിരുന്നു കോട്ടയം പൊലീസ് സൂപ്രണ്ടിന്റെ മറുപടി. ഹോട്ടല്‍ അധികൃതര്‍ അപ്രകാരം ചെയ്തെങ്കിലും എസ്പിജി ഓഫീസില്‍ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.

നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ അധികൃതര്‍ക്കും ഇതേ അനുഭവമാണുണ്ടായത്. തിരുവനന്തപുരത്തെ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ക്ക് ബില്ലുകളയച്ചപ്പോള്‍ സതേണ്‍ നേവല്‍ കമാന്റ് ഫ്ലാഗ് ഓഫീസര്‍ക്ക് അവ വിടുകയായിരുന്നു. എന്നാല്‍ സതേണ്‍ നേവല്‍ കമാന്റ് ഫ്ലാഗ് ഓഫീസറില്‍ നിന്ന് യാതൊരു മറുപടിയുമുണ്ടായില്ല.

ഹോട്ടല്‍ ഐഡക്ക് 57,593 രൂപയോളം കിട്ടാനുണ്ട്. ഹെലികോപ്റ്റര്‍ ജീവനക്കാരും മറ്റും താമസിച്ച വിന്‍ഡ്സര്‍ കാസിലിന് കിട്ടാനുള്ളത് 16,112.50 രൂപയാണ്. ഐശ്വര്യ ഹോട്ടലിന് 25,185ഉം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X