മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല: ചെന്നിത്തല
കൊച്ചി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാതെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് എഐസിസി സെക്രട്ടി രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചുകഴിഞ്ഞാല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയാണ് നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാര്‍ത്തികേയനടക്കം ഏത് നേതാവിന് വേണമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് ചെന്നിത്തല പറഞ്ഞു.
പത്മജയുടെ പേര് ഒരു സ്ഥാനാര്‍ഥി ലിസ്റിലും ഉണ്ടായിരുന്നില്ല. അവസാന ഘട്ടത്തില്‍ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ മാറ്റിയത് തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിക്കില്ല. മുമ്പും അവസാന നിമിഷം സ്ഥാനാര്‍ഥി ലിസ്റില്‍ മാറ്റം വരുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
യുഡിഎഫ് അധികാരത്തിലേറിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പുന:പരിശോധിക്കും. ബിവറേജസ് കോര്‍പ്പേറഷന്‍ വിദേശമദ്യം വാങ്ങുന്നതില്‍ സുതാര്യത ഉറപ്പുവരുത്തും- ചെന്നിത്തല വ്യക്തമാക്കി.












Click it and Unblock the Notifications