ഹിറ്റ് ലിസ്റ് പ്രയോഗിക്കില്ല: സികെപി
തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ച പ്രകാരമുള്ള ഹിറ്റ് ലിസ്റ് ബിജെപി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുകയില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്
ലിസ്റില്ലെങ്കിലും ഹിറ്റുണ്ടായിരിക്കും. വേണ്ടി വന്നാല്‍ മര്‍മ്മം നോക്കി തന്നെ പ്രഹരിക്കുമെന്ന് ഏപ്രില്‍ 28 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
ഇരുമുന്നണികള്‍ മാത്രം എന്ന അവസ്ഥയില്‍ നിന്നു മാറി മിക്ക മണ്ഡലങ്ങളിലും ത്രികോണമത്സരം എന്ന സാഹചര്യമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പത്മനാഭന്‍ പറഞ്ഞു. പല മണ്ഡലങ്ങളിലും ബിജെപിയായിരിക്കും വിജയം നിര്‍ണയിക്കുന്ന ശക്തി. ഇത്തവണ അക്കൗണ്ട് തുറക്കുക എന്നതിലുപരി നിര്‍ണായക ശക്തിയാവുക എന്നിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഒന്നില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് ഉറപ്പാണ്.
എം. വി. രാഘവനെ എങ്ങനെ പിന്തുണയ്ക്കും?
എം. വി. രാഘവനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നത് മനഃപൂര്‍വമല്ലെന്ന് പത്മനാഭന്‍ പറഞ്ഞു. തങ്ങളുടെ ഘടകകക്ഷികളായ സമതാപാര്‍ട്ടിയും ജനതാദളും സീറ്റ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അവസാന നിമിഷം വരെ ആര്‍ക്കും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
രാഘവനെ തങ്ങള്‍ എങ്ങനെ പിന്തുണയ്ക്കുമെന്ന് പത്മനാഭന്‍ ചോദിച്ചു. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തിയാണ് രാഘവനെന്ന് അദ്ദേഹം ആരോപിച്ചു.
സാമുദായിക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള സമദൂരസിദ്ധാന്തം ഫലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നതു ബിജെപിക്കായിരിക്കും. ഇരുമുന്നണികളില്‍ നിന്നും സമദൂരം പാലിക്കുന്ന സംഘടനകള്‍ ബിജെപിയില്‍ നിന്നും കുറച്ചുദൂരത്തില്‍ മാത്രമായിരിക്കും. ബിജെപി കോണ്‍ഗ്രസിനെയും മാര്‍ക്സിസ്റു പാര്‍ട്ടിയെയും ഒരു പോലെ എതിര്‍ക്കും. ആരുടെ വോട്ടും സ്വീകരിക്കും. ആരുടെയെങ്കിലും വോട്ടു വേണ്ടെന്നു പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പത്മനാഭന്‍ വ്യക്തമാക്കി.
വാജ്പേയി കേരളത്തില്‍ പ്രചരണത്തിനെത്തും
ബിജെപിയുടെ മിക്ക അഖിലേന്ത്യാ നേതാക്കളും കേരളത്തില്‍ പര്യടനത്തിനെത്തുന്നുണ്ടെന്ന് പത്മനാഭന്‍ പറഞ്ഞു. അദ്വാനി ഏപ്രില്‍ ആറിനും വാജ്പേയി ഏഴിനുമെത്തും. സുഷമാ സ്വരാജ് അഞ്ചാം തീയതിയാണ് വരിക.
മുരളീ മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, ധനഞ്ജയകുമാര്‍, അനന്ത്കുമാര്‍ എന്നിവര്‍ക്കു പുറമെ ഇപ്പോള്‍ കേരളത്തിലുള്ള അഖിലേന്ത്യാ പ്രസിഡന്റ് ജനകൃഷ്ണമൂര്‍ത്തി ഒരിക്കല്‍ കൂടി വരും. കൃഷ്ണമൂര്‍ത്തിയും വെങ്കയ്യാ നായിഡുവുമൊഴികെയുള്ള നേതാക്കള്‍ പ്രധാനമായും ഉത്തരകേരളത്തിലാണു പര്യടനം നടത്തുകയെന്ന് പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications