പ്രവാസി ക്ഷേമത്തിന് നടപടിയെടുത്തില്ല
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് പ്രവാസി മലയാളികളുടെ പണത്തില്‍ മാത്രമാണ് കണ്ണെന്നും അവരുടെ ക്ഷേമത്തിന് സംസ്ഥാനം മാറി മാറി ഭരിച്ച മുന്നണികള്‍ നടപടകിളെടുത്തില്ലെന്നും ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തി.
ഏപ്രില്‍ 28 ശനിയാഴ്ച തിരുവനന്തപുരത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മറ്റ് സംസ്ഥാനങ്ങളുടെ പിന്നിലായത് ഇവിടത്തെ ജനങ്ങളുടെ കഴിവുകേടു കൊണ്ടല്ല മറിച്ച് സംസ്ഥാനം ഭരിച്ച സര്‍ക്കാരുകളുടെ കഴിവുകേടു കൊണ്ടാണെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
അരിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കഴിയാനാവില്ല. ഇതിന് കാരണം കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നു വേണ്ടത്ര പ്രോത്സാഹനം കിട്ടാത്തതിനാലാണ്. വിവരസാങ്കേതിക വിദ്യയില്‍ തമിഴ്നാടും ആന്ധ്രയും ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച പുരോഗതിക്കടുത്തെത്താന്‍ കേരളത്തിനായിട്ടില്ലെന്ന് കൃഷ്ണമൂര്‍ത്തി കുറ്റപ്പെടുത്തി.
ജ്യോതിബസു 20 വര്‍ഷം ബംഗാള്‍ ഭരിച്ചിട്ടും കൈവരിക്കാതിരുന്ന ഒരു കാര്യം ഇവിടെ അഞ്ചു വര്‍ഷം കൊണ്ടു നായനാര്‍ക്കു കഴിഞ്ഞു. കൊലപാതകങ്ങളുടെ എണ്ണത്തില്‍ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചുവെന്നതാണത്. ഈ സാഹചര്യത്തില്‍ ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണോ എന്നു ചിന്തിക്കണം. പാര്‍ലമെന്റ് സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കണോ എന്ന കാര്യവും ജനങ്ങള്‍ ആലോചിക്കണമെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications