കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെല്‍ട്രോണ്‍ കടുത്ത നഷ്ടത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒരിക്കല്‍ കേരളത്തിന്റെ അഭിമാനമായിരുന്ന കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനം നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം കമ്പനിയുടെ നഷ്ടം 12 കോടി രൂപ കവിഞ്ഞുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത ദുരവസ്ഥയിലാണ് കമ്പനി.

കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് കഴിഞ്ഞ വര്‍ഷം 1.8 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 1999ല്‍ നേരിയ ലാഭം നേടിയ റസിസ്റേഴ്സ് യൂണിറ്റും കഴിഞ്ഞ വര്‍ഷം 1.15 കോടി രൂപ നഷ്ടമുണ്ടാക്കി. ക്രിസ്റ്റല്‍സ് യൂണിറ്റാണ് ഏറ്റവും വലിയ നഷ്ടം വരുത്തിവച്ചത്. ഏഴ് കോടി രൂപയാണ് ഈ യൂണിറ്റിന്റെ നഷ്ടം. മാനിനറ്റിക്സ് യൂണിറ്റ് 2.85 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്.

കമ്പനി ലാഭകരമാക്കാന്‍ സ്വയം പിരിഞ്ഞുപോകല്‍ പദ്ധതി വ്യാപകമാക്കിയെങ്കിലും അങ്ങനെ പിരിഞ്ഞുപോയവര്‍ക്ക് നല്‍കേണ്ട തുക ഇതുവരെ നല്‍കിയിട്ടില്ലെന്ന് പരാതിയുണ്ട്. കമ്പനിയെ നഷ്ടത്തില്‍ നിന്നും കരകയറ്റാനായി മുഖ്യമന്ത്രിയുടെ ബന്ധു കൂടിയായ മാനേജിംഗ് ഡയറക്ടര്‍ കെ. പി. എന്‍. കുട്ടിയുടെ കാലാവധി നീട്ടിക്കൊടുത്തിട്ടും കാര്യമായ ഒന്നും സംഭവിച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X