Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: കേരളത്തില്‍ കേന്ദ്രസേനയെത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തില്‍ കനത്തതാണ് കേന്ദ്രസേനയടക്കമുള്ള ഈ സന്നാഹം.

ഇതിന്റെ ഭാഗമായി 30 കമ്പനി കേന്ദ്രസേന ഏപ്രില്‍ 28 ശനിയാഴ്ച സംസ്ഥാനത്തെത്തി. ഇവരില്‍ 15 കമ്പനിയും കണ്ണൂര്‍ ഡിഐജിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സിഐഎസ്എഫിന്റെ 15 കമ്പനിയും സിആര്‍പിഎഫിന്റെ അഞ്ച് കമ്പനിയും റെയില്‍വെ സംരക്ഷണസേനയുടെ 10 കമ്പനിയുമാണ് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്.

കണ്ണൂരില്‍ 20 കമ്പനി കേന്ദ്രസേന വേണമെന്ന് ഡിജിപി ആവശ്യപ്പെട്ടിരുന്നു. 18 കമ്പനിയെ നിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ പ്രത്യേക മുന്‍കരുതല്‍ എടുക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ഡിജിപിക്ക് കത്തയച്ചിട്ടുണ്ട്.

2200 പ്രശ്നബൂത്തുകള്‍

2200 ബൂത്തുകളാണ് പ്രശ്നബൂത്തുകളായി പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 700ല്‍ ഏറെ ബൂത്തുകള്‍ കണ്ണൂരിലാണ്. കേരളത്തിലെ എംഎസ്പി, എസ്എപി, കെഎപി എന്നീ സായുധസേനാ വിഭാഗങ്ങള്‍ ചേര്‍ന്ന് കേരളാ പൊലീസിലെ 22, 000 പേരെയും എക്സൈസ്, ഫോറസ്റ് സേനകളിലെ 1500 പേരെയും സ്പെഷ്യല്‍ പൊലീസായി 14, 000 പേരെയും തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കും.

ഒരു കമ്പനി കേന്ദ്രസേനയില്‍ 100 മുതല്‍ 120 വരെ അംഗങ്ങളുണ്ടായിരിക്കും. എന്‍സിസി, വിമുക്തഭടര്‍ എന്നിവരെയാണ് സ്പെഷ്യല്‍ പൊലീസില്‍ ഉള്‍പ്പെടുത്തുക. സ്പെഷ്യല്‍ പൊലീസായി സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+