കേരളാ പൊലീസ് വെബ്സൈറ്റ് ചത്തു
തിരുവനന്തപുരം: രണ്ട് വര്‍ഷം മുമ്പ് കൊട്ടും കുരവയുമായി തുറക്കപ്പെട്ട കേരളാ പൊലീസ് വെബ്സൈറ്റിന് അനക്കമില്ല. തുടങ്ങിയപ്പോഴുള്ള വിവരങ്ങളുമായി വെബ്സൈറ്റ് അങ്ങനെതന്നെ നില്‍ക്കുന്നു.
കേരളാ എന്ന പേരില്‍ സൈറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് 1999 ജൂണ്‍ ഒന്നിനായിരുന്നു. അന്നത്തെ വിവരങ്ങള്‍ തന്നെയാണ് ഇന്നും. ഡിജിപി ബി. എസ്. ശാസ്ത്രി വിരമിച്ച് പി. ആര്‍. ചന്ദ്രന്‍ വന്നിട്ടും സൈറ്റില്‍ ഇന്നും ശാസ്ത്രി തന്നെയാണ് ഡിജിപി.
ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ ഒരു മാസത്തിനകം മാറിയാലും സൈറ്റില്‍ മാറ്റമുണ്ടാവില്ലെന്ന സ്ഥിതിയാണ്. സൈറ്റില്‍ അദ്ദേഹത്തിന്റെ സന്ദേശത്തിലെ ഒരു വരി ശ്രദ്ധിക്കുക. ഇന്റര്‍നെറ്റ് കേരളാ പൊലീസ് പരമാവധി പ്രയോജനപ്പെടുത്തണം. സ്വന്തം മേധാവിയുടെ ഉപദേശം കേരളാ പൊലീസ് അച്ചടക്കത്തോടെ തന്നെ അനുസരിക്കുന്നുണ്ടെന്ന് എങ്ങനെ വിശ്വസിക്കും ?
സൈറ്റിലെ ഏറ്റവും പുതിയ വിവരങ്ങള്‍ തേടിപ്പോവുകയാണെങ്കില്‍ ലഭിക്കുന്നത് പത്രങ്ങളില്‍ വന്ന രണ്ട് വാര്‍ത്താശകലങ്ങളാണ്. 1999 ജൂണ്‍ ഒന്നിനും മെയ് 28നും രണ്ട് ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തകളാണതില്‍. റിപ്പബ്ലിക്ക് ദിനത്തിലും രക്തസാക്ഷിദിനത്തിലും സംഘടിപ്പിക്കപ്പെട്ട ചടങ്ങുകളുടെ ഫോട്ടോകളാണ് സൈറ്റിലുള്ളത്.












Click it and Unblock the Notifications