Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങി

തിരുവന്തപുരം: തലസ്ഥാന നഗരിയിലെ മിക്ക പ്രദേശങ്ങളിലും തുടര്‍ച്ചയായ നാലാം ദിവസവും ജലവിതരണം മുടങ്ങി. ഏപ്രില്‍ 26 വ്യാഴാഴ്ച ജലവിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതര്‍. പക്ഷെ ഇതുവരെയും പൂര്‍ണ്ണതോതില്‍ വിതരണം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

പമ്പിംഗ് തുടങ്ങിയെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്താന്‍ കാലതാമസമെടുക്കുന്നു. അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പില്‍ കുമ്മിക്കു സമീപം പല ഭാഗത്തായി ചോര്‍ച്ച കണ്ടതിനെത്തുടര്‍ന്നാണ് വിതരണം നിര്‍ത്തിവച്ചത്. വെള്ളയമ്പലം സംഭരണിയില്‍ നിന്നും ജലവിതരണം നടക്കുന്ന തൈക്കാട്, വഴുതക്കാട്, ആയുര്‍വേദകോളേജ്, പാളയം, വെള്ളയമ്പലം, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും വെള്ളം മുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് വെള്ളം മുടങ്ങിയത്.

ഇതിനെ തുടര്‍ന്ന് ടാങ്കറുകളില്‍ ജലമെത്തിക്കാനുള്ള സംവിധാനവും തകരാറിലായി. മറ്റു സംഭരണികളില്‍ നിന്നും പലപ്പോഴായി വെള്ളം തിരിച്ചുവിട്ടതോടെ നഗരത്തിലെ മിക്കപ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+