കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ചന്ദ്രയാത്ര നടത്തുമെന്ന് കലാം

  • By Staff
Google Oneindia Malayalam News

ഡെഹ്റാഡൂണ്‍: ചന്ദ്രനില്‍ ഉപഗ്രഹമെത്തിക്കുക എന്ന ലക്ഷ്യത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചുതുടങ്ങിയെന്ന് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് അബ്ദുള്‍ കലാം പറഞ്ഞു.

ഇതിനകം തന്നെ ഒട്ടേറെ ഉപഗ്രഹങ്ങള്‍ വിജയകരമായി നമ്മള്‍ ഭ്രമണപഥത്തിലെത്തിച്ചുകഴിഞ്ഞു. ചന്ദ്രനില്‍ ഉപഗ്രഹം എത്തിക്കാനും നമുക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നു - കലാം വ്യക്തമാക്കി. സ്വപ്നങ്ങള്‍ ചിന്തയായും ചിന്ത പ്രവൃത്തിയായും മാറുമ്പോഴാണ് വിജയം കൈവരിക്കുന്നതെന്ന് ആദ്യത്തെ ചന്ദ്രയാത്രയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു വികസിത രാജ്യമായി മാറുന്ന കാലം അതിവിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷ്യം നേടാനായി 500ഓളം വിദഗ്ധര്‍ ചേര്‍ന്ന് ഒരു കര്‍മ്മപരിപാടി തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ ഈ നേട്ടം കൈവരിക്കണമെങ്കില്‍ രാജ്യത്തെ ദാരിദ്യ്രം പാടെ തുടച്ചു നീക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ 30 കോടി ജനങ്ങള്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയാണ്. ഇത് ഇല്ലാതാകണമെങ്കില്‍ ആഭ്യന്തര വളര്‍ച്ച ഇപ്പോഴത്തെ ആറ് ശതമാനത്തില്‍ നിന്ന് 9-10 ശതമാനത്തിലെത്തേണ്ടതുണ്ട് - അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷി, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ഓരോ വര്‍ഷവും ഇന്ത്യ 20 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും ഭക്ഷ്യോല്പാദനത്തില്‍ സ്വയം പര്യാപ്തി നേടണമെങ്കില്‍ ഉല്പാദനം 30 കോടി ടണ്‍ ആക്കി ഉയര്‍ത്തേണ്ടതുണ്ട്.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ സെന്‍സസ് പ്രകാരം സാക്ഷരതാ നിരക്ക് ഉയരുകയും ജനനനിരക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ഇത് നല്ല സൂചനയാണ്. ചെറിയ കുടുംബമാണ് ഇന്ത്യയുടെ പുരോഗതിക്ക് അടിസ്ഥാനം. ഇതോടൊപ്പം തന്നെ ഇന്ത്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചക്ക് വാര്‍ത്താവിനിമയരംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും കൂടുതല്‍ ഉന്നതി നേടേണ്ടതുണ്ട് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X