ആര്‍ജെഡി പാര്‍ലമെന്ററി പാര്‍ട്ടി പിളര്‍ന്നു
ദില്ലി: ലാലു പ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന ആര്‍ജെഡിയുടെ പാര്‍ലമെന്ററി പാര്‍ട്ടി പിളര്‍ന്നു. പാര്‍ട്ടിയുടെ ലോക്സഭയിലെ മൂന്നംഗങ്ങള്‍ തങ്ങളെ പ്രത്യേകവിഭാഗമായി പരിഗണിക്കണമെന്ന് ഏപ്രില്‍ 28 ശനിയാഴ്ച രാത്രി ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാഗമണി, അന്‍വറുള്‍ ഹഖ്, സുഖ് ദേവ പാസ്വാന്‍ എന്നീ എംപിമാരാണ് തങ്ങളെ ആര്‍ജെഡി (ഡെമോക്രാറ്റിക്) വിഭാഗമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ളത്.
വിമത നേതാവ് രഞ്ജന്‍ പ്രസാദ് യാദവിനെയും നാഗമണിയെയും ആര്‍ജെഡി പ്രസിഡണ്ട് ലാലു പ്രസാദ് യാദവ് ശനിയാഴ്ച പുറത്താക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി പിളര്‍ന്നത്.


Click it and Unblock the Notifications