ബോംബ് ഭീതി: വിമാനം മസ്കറ്റിലിറക്കി
ദുബായ്: ബോംബ് ഭീതിയെ തുടര്‍ന്ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യാ വിമാനം ഏപ്രില്‍ 28 ശനിയാഴ്ച മസ്കറ്റിന്റെ തലസ്ഥാനമായ ഒമാനിലിറക്കി.
നാല് മണിക്കൂറോളം നടത്തിയ പരിശോധനയ്ക്കു ശേഷം വിമാനം വീണ്ടും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
ദുബായി വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടതിനു ശേഷമാണ് വിമാനത്തില്‍ ബോംബുണ്ടെന്ന അജ്ഞാതന്റെ ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാനം മസ്കറ്റിലിറക്കുകയായിരുന്നു.
നാല് മണിക്കൂറോളം വിമാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും അപായസൂചകമായി ഒന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications