സോണിയക്കെതിരെ വിമര്‍ശനം
തിരുവനന്തപുരം: പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് സോണിയാഗാന്ധി രോഷാകുലയായി പെരുമാറിയത് തെറ്റായിപ്പോയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തി.
നിരക്ഷരരയാവര്‍ പോലും അങ്ങനെ പെരുമാറില്ലായിരുന്നെന്ന് ഏപ്രില്‍ 29 ഞായറാഴ്ച കൃഷ്ണമൂര്‍ത്തി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ കൃഷ്ണമൂര്‍ത്തി ഇപ്പോള്‍ പര്യടനം നടത്തുകയാണ്.
പ്രധാനമന്ത്രി വാജ്പേയി ഇതുവരെ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്ന് കൃഷ്ണമൂര്‍ത്തി ചൂണ്ടിക്കാട്ടി. വാജ്പേയിയെ സോണിയ രാജ്യദ്രോഹി എന്ന് വിളിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. തന്റെയും കുടുംബത്തിന്റെ നേരെയും ബിജെപി നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളെ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച് കടുത്ത ഭാഷയില്‍ സോണിയ വിമര്‍ശിച്ചിരുന്നു.
തെഹല്‍ക്ക സംഭവത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ കൊണ്ട് അന്വേഷണം നടത്തില്ലെന്നും കൃഷ്ണമൂര്‍ത്തി വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണം തുടങ്ങിയ സ്ഥിതിക്ക് ജെപിസി അന്വേഷണം ആവശ്യമില്ല. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സംഭവത്തെ കുറിച്ച് ചര്‍ച്ചയ്ക്ക് സമ്മതിച്ചിരുന്നുവെങ്കില്‍ ജെപിസിയെ കുറിച്ച് ആലോചിക്കുമായിരുന്നുവെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications