പൊലീസ് കമ്മീഷണര്‍ക്ക് മര്‍ദ്ദനമേറ്റു
കൊച്ചി: കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അനില്‍കാന്തിനെ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിച്ചു.
ഏപ്രില്‍ 29 ഞായറാഴ്ച രാവിലെ ഭാര്യയുമൊത്ത് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ വ്യായാമത്തിനെത്തിയപ്പോഴായിരുന്നു അനില്‍കാന്തിന് മര്‍ദനമേറ്റത്. യുവാക്കള്‍ മൂന്ന് പേരുണ്ടായിരുന്നു. അനില്‍കാന്ത് ഇവരെ തിരിച്ച് മര്‍ദ്ദിച്ചുവെന്നും പറയപ്പെടുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കള്‍ പിടിയിലായി. ഇവരെ ജാമ്യത്തില്‍ വിട്ടു. യുവാക്കള്‍ കമ്മീഷണറെ മര്‍ദ്ദിക്കാനുള്ള കാരണം പൊലീസ് വെളിപ്പെടുത്തിയില്ല.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഭാതസവാരിക്കിടയില്‍ മര്‍ദ്ദനമേറ്റിരുന്നു. പൊലീസിലെ തന്നെ ചില ഉന്നതരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണവുമുയര്‍ന്നിരുന്നു. അന്നത്തെ സംഭവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.












Click it and Unblock the Notifications