സോണിയ 12 പൊതുയോഗങ്ങളില്‍ പ്രസംഗിക്കും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി 12 പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
മെയ് ഒന്ന് ചൊവാഴ്ചയാണ് സോണിയാഗാന്ധി കേരളത്തിലെത്തുന്നത്. അന്ന് കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, കൊയിലാണ്ടി, മലപ്പുറം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ സോണിയാഗാന്ധി പ്രസംഗിക്കും.
മെയ് രണ്ടിന് പാലക്കാട്, തൊടുപുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ സോണിയ പങ്കെടുക്കും. മെയ് രണ്ടിന് വൈകുന്നേരം സോണിയ ദില്ലിയിലേക്ക് തിരിച്ചുപോകും.
മെയ് അഞ്ചിന് രണ്ടാം ഘട്ട പ്രചാരണത്തിനെത്തുന്ന സോണിയ നെയ്യാറ്റിന്‍കര, കൊല്ലം, പത്തനംതിട്ട, ചേര്‍ത്തല എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.


Click it and Unblock the Notifications