ഇന്ത്യന്‍ പൂജാരി കേസില്‍ നിന്നും രക്ഷപെട്ടു
സിഡ്നി: ന്യൂസിലാന്‍ഡില്‍ ഇന്ത്യക്കാരനായ കാര്‍ ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ഇന്ത്യക്കാരനായ മുകേഷ് ശര്‍മ്മ എന്ന പൂജാരിയെ കോടതി വെറുതെ വിട്ടു.
മുകേഷ് ശര്‍മ്മയെ ശിക്ഷിച്ചാല്‍ അത് ന്യൂസിലന്‍ഡിലെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുന്നതിന് ഇടയാക്കുമെന്ന കാരണത്താലാണ് വെല്ലിംഗ്ടണിലെ കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. തന്റെ അമ്മയെ അധിക്ഷേപിച്ച് സംസാരിച്ചതിനാലാണ് മുകേഷ് ശര്‍മ്മ കാര്‍ ഡ്രൈവറായ മറ്റൊരു ഇന്ത്യക്കാരനെ മര്‍ദ്ദിച്ചത്.
കാര്‍ ഡ്രൈവറായ മുകേഷ് ഒഴിവുസമയങ്ങളിലാണ് ക്ഷേത്രത്തില്‍ പുരോഹിത വൃത്തി ചെയ്യുന്നത്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്പര്‍ദ്ധയുടെയും അസൂയയുടെയും ഫലമായാണ് ഈ സംഭവമുണ്ടായതെന്ന് മുകേഷിന്റെ അഭിഭാഷകന്‍ വാദിച്ചു. മുകേഷിനെ പൂജാരി സ്ഥാനത്തു നിന്നും മാറ്റാന്‍ ചിലര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഈ സംഭവമെന്നും അദ്ദേഹം വാദിച്ചു.
അമ്മയെ അധിക്ഷേപിച്ചു സംസാരിക്കുക എന്നത് ഇന്ത്യയില്‍ പൊറുക്കാനാവാത്ത തെറ്റായി കണക്കാക്കപ്പെടുന്നുവെന്നും അഭിഭാഷകനായ ബ്രൂസ് ഡേവിഡ്സണ്‍ വാദിച്ചു. ശര്‍മയെ അനുകൂലിക്കുന്ന പൊതു ഹര്‍ജികളും കത്തുകളും കഴിഞ്ഞയാഴ്ച വിധി പറയുന്നതിനു മുമ്പ് ജഡ്ജി പരിഗണിച്ചിരുന്നു.












Click it and Unblock the Notifications