ദുബായിയെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം
ദുബായ്: യുഎഇ ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലകള്‍ക്ക് പരമാവധി പ്രചാരം നല്‍കാന്‍ ശ്രമം.
അജ്മന്‍ ആസ്ഥാനമായുള്ള ജയശ്രീ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കേരളത്തിന്റെ അഞ്ച് അവധിക്കാല പാക്കേജുകളാണ് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നത്. എല്ലാവിധ താമസസൗകര്യവും യാത്രയും ചേര്‍ത്താണ് പാക്കേജുകള്‍ അവതരിപ്പിക്കുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കെ. എസ്. വിക്രമന്‍ അറിയിച്ചു.
രണ്ട് പേര്‍ക്കുള്ള നാല് പകലും മൂന്ന് രാത്രിയും നീളുന്ന കായലോര അവധിക്കാല പാക്കേജിന് ഒരാളില്‍ നിന്നും 40324 രൂപയാണ് ഈടാക്കുക. ദുബായില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാനയാത്രക്കൂലിയും ഇതില്‍ ഉള്‍പ്പെടും. ഇതേ തുകയ്ക്ക് തന്നെ മൂന്നാറും കൂടി ചേര്‍ത്ത് മലയോര അവധിക്കാല പാക്കേജും തയാറാക്കിയിട്ടുണ്ട്.
രണ്ട് പേര്‍ക്കായി ആറ് പകലുകളും അഞ്ച് രാത്രികളും നീളുന്ന കായലോര കടലോര പാക്കേജിന് ഒരാളില്‍ നിന്നും 43882 രൂപയാണ് ഈടാക്കുക. ഇതില്‍ ദുബായ് മുതല്‍ തിരുവനന്തപുരം വരെയും തിരിച്ചുമുള്ളവിമാനയാത്രക്കൂലിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ലാന്‍ഡ്സ്കേപ് ബാക്ക്വാട്ടര്‍ പാക്കേജും കമ്പനി നല്‍കുന്നുണ്ട്.












Click it and Unblock the Notifications