പി.സി.ശര്‍മ സിബിഐ ആക്ടിംഗ് ഡയറക്ടര്‍
ദില്ലി: സിബിഐ ആക്ടിംഗ് ഡയറക്ടറായി പി.സി.ശര്‍മ ചുമതലയേറ്റു. സ്പെഷ്യല്‍ ഡയറക്ടറായിരുന്ന ശര്‍മ ഏപ്രില്‍ 30 തിങ്കളാഴ്ചയാണ് ആര്‍.കെ.രാഘവനില്‍ നിന്നും സിബിഐ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തത്.
ആക്ടിംഗ് ഡയറക്ടറുടെ സ്ഥാനം ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നാണ് കരുതുന്നതെന്ന് സ്ഥാനമേറ്റ ശേഷം ശര്‍മ പറഞ്ഞു.
21 വര്‍ഷമായി സിബിഐയില്‍ സേവനം അനുഷ്ഠിക്കുന്ന ശര്‍മ 1956ലാണ് ഐപിഎസ്സില്‍ ചേര്‍ന്നത്. സിബിഐയില്‍ എസ്പി, ഡിഐജി, ജോയിന്റ് ഡയറക്ടര്‍, സ്പെഷ്യല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 മാര്‍ച്ചിലാണ് ശര്‍മ സ്പെഷ്യല്‍ ഡയറക്ടറായി സ്ഥാനമേല്‍ക്കുന്നത്.
1991ലെ റിപ്പബ്ലിക് ദിനത്തില്‍ സമുന്നതമായ സേവനത്തിനും 1984ലെ സ്വാതന്ത്യ്രദിനത്തില്‍ പ്രശംസനീയമായ സേവനത്തിനും ശര്‍മ രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്.












Click it and Unblock the Notifications