15 കോടിയുടെ ആയുധങ്ങള്‍ കത്തിനശിച്ചു
ചണ്ഡീഗഡ്: പഞ്ചാബില്‍ സൈന്യത്തിന്റെ ആയുധഡിപ്പോയ്ക്ക് തീപിടിച്ച് 15 കോടിയുടെ ആയുധങ്ങള്‍ നശിച്ചു.
ഏപ്രില്‍ 29 ഞായറാഴ്ച രാത്രി 10മണിക്കാണ് തീപിടിത്തമുണ്ടായത്. അന്തരീക്ഷത്തില്‍ ചൂട് ക്രമാതീതമായി വര്‍ധിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. തുടര്‍ച്ചയായ മഴക്ക് ശേഷമാണ് കാലാവസ്ഥയില്‍ പൊടുന്നനെ മാറ്റമുണ്ടായത്.
427 ടണ്‍ ആയുധമാണ് തീപിടുത്തത്തില്‍ നശിച്ചത്. ഇതില്‍ 35 എംഎം ഷെല്ലുകളും 125 എംഎം ഷെല്ലുകളും ഉള്‍പ്പെടുന്നു. രാത്രി 2.30ഓടെയാണ് തീ പൂര്‍ണമായും അണച്ചത്.
തീവ്രവാദികളുടെ ഗൂഢാലോചനയുടെ ഭാഗമായല്ല തീപിടുത്തത്തമുണ്ടായതെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.


Click it and Unblock the Notifications