ആരുടെ വോട്ടും സ്വീകരിക്കും: ആന്റണി
തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് .
ബിജെപിയുടെ വോട്ട് വേണ്ടെന്ന് പറയില്ല. അവരുടെ വോട്ട് വേണ്ടെന്ന് സിപിഎം പോലും പറഞ്ഞിട്ടില്ലെന്ന് ആന്റണി ചൂണ്ടിക്കാട്ടി. തൃശൂര്‍ പ്രസ് ക്ലബ് ഏപ്രില്‍ 30 തിങ്കളാഴ്ചസംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു കക്ഷിയും വോട്ട് വേണ്ടെന്ന് പറയില്ല. എന്നാല്‍ ഇതിനെ യുഡിഎഫിനെ പിന്തുണയ്ക്കുവാന്‍ ബിജെപിയെ ക്ഷണിക്കുന്നതായി വ്യാഖ്യാനിക്കരുതെന്ന് ആന്റണി പറഞ്ഞു.
കേരളമാകെ ഇടതുമുന്നണിക്കെതിരായ തരംഗം ആഞ്ഞടിക്കുകയാണ്. കേരളത്തിന്റെ അങ്ങോളമിങ്ങോളം സഞ്ചരിച്ചപ്പോള്‍ തനിക്ക് അത് ബോധ്യമായെന്ന് ആന്റണി പറഞ്ഞു. എല്ലാ തലത്തിലും പരാജയപ്പെട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ പിന്നാക്ക സംസ്ഥാനമാക്കിയെന്ന് ആന്റണി കുറ്റപ്പെടുത്തി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വിവരസാങ്കേതിക വിദ്യയ്ക്കും സ്വകാര്യമേഖലയ്ക്കും പ്രോത്സാഹനം നല്‍കുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications