തലശേരിയില്‍ തീപിടിത്തം: വന്‍നഷ്ടം
തലശേരി: മട്ടമ്പ്രം പള്ളിയ്ക്കു സമീപമുള്ള കടകള്‍ക്ക് തീപിടിച്ച് വന്‍നഷ്ടം. ആളപായമില്ല. ഏപ്രില്‍ 30 തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.
മണ്ണെണ്ണ ബാരല്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് പറയുന്നു.മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളില്‍ ഉപയോഗിക്കാനുള്ള മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കടമുറിയിലാണ് ആദ്യം തീപിടിച്ചത്. തോട്ടട ചുണ്ടങ്ങപ്പൊയിലില്‍ പാച്ചുമ്മ നടത്തിയിരുന്ന കടയാണ് ഇത്.
ഈ കടമുറിയ്ക്കകത്തെ ഒരു മണ്ണെണ്ണ ബാരല്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഊഹിക്കുന്നു. പിന്നീട് തൊട്ടടുത്ത മുറികളിലേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായാണ് തീ അണച്ചത്. നിരവധി മുറികള്‍ പാടെ കത്തിനശിച്ചു.












Click it and Unblock the Notifications