ഗ്രാഫൈറ്റ്: മാണിയെ പ്രതിചേര്‍ക്കണമെന്ന്
തിരുവനന്തപുരം: ഗ്രാഫൈറ്റ് രണ്ടാം ഘട്ട കേസില്‍ മുന്‍ വൈദ്യുതി മന്ത്രി കെ. എം. മാണിയെ പ്രതിചേര്‍ക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദ് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് സ്പെഷ്യല്‍ ജഡ്ജ് എന്‍.കെ. ബാലകൃഷ്ണന് അറിയിച്ചു.
കുറ്റപത്രത്തില്‍ മാണിയെ പ്രതി ചേര്‍ത്തിട്ടില്ല. എന്നാല്‍ കേസില്‍ മാണിക്കും പങ്കുള്ളതായി രേഖകള്‍ തെളിയിക്കുന്നതായി അഹമ്മദ് ബോധിപ്പിച്ചു. അതിനാല്‍ സ്വമേധയാ കേസെടുക്കണം. സുപ്രീം കോടതി വിധി വിജിലന്‍സ് കോടതിക്ക് ഇതിനനുമതി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
ഗ്രാഫൈറ്റ് കേസ് യാഥാര്‍ഥ്യമാണെന്ന് കോടതി അംഗീകരിച്ചുകഴിഞ്ഞു. പ്രതികള്‍ ആരൊക്കെ എന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. രണ്ടാം ഘട്ട കേസിനാസ്പദമായ സംഭവം നടന്ന കാലയളവില്‍ വെറും അഞ്ചു ദിവസം മാത്രമാണ് ആര്. ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിയായത്. ബാക്കി കാലയളവില്‍ കെ.എം. മാണിക്കായിരുന്നു ചുമതല. ഈ കാലയളവില്‍ മറ്റൊരു സ്വകാര്യകമ്പനിയുമായുള്ള വൈദ്യുതി ഇടപാട് പുതുക്കിയ രേഖകള്‍ ഫയലിലുണ്ട്. എന്നാല്‍ ഗ്രാഫൈറ്റിന് വൈദ്യുതി വില്‍ക്കുന്ന കരാര്‍ പുതുക്കിയത് സംബന്ധിച്ച ഒരു രേഖയും വൈദ്യുതി ബോര്‍ഡിലില്ല.
മാത്രമല്ല ഈ കാലയളവില്‍ കര്‍ണാടക വൈദ്യുതി മന്ത്രിയുമായി മാണി ചര്‍ച്ച നടത്തിയതിന്റെയും ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി നല്‍കുന്നതിനെക്കുറിച്ചും കേസിലെ മറ്റ് പ്രതികളായ കേശവപിള്ളയോടും ഗോപാലപിള്ളയോടും മാണി ചര്‍ച്ച നടത്തിയതിന്റെയും രേഖകളുമുണ്ട്. ഇതിനര്‍ഥം ഗ്രാഫൈറ്റിന് വൈദ്യുതി വിറ്റത് അന്ന് മന്ത്രിയായിരുന്ന മാണിയുടെ അറിവോടു കൂടിയായിരുന്നെന്ന് അഹമ്മദ് കോടതിയില്‍ ബോധിപ്പിച്ചു. കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വിജിലന്‍സിനോട് കോടതി ബോധിപ്പിച്ചു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications