ഐഎന്‍എല്ലിന് സീറ്റ് നല്‍കിയതില്‍ എതിര്‍പ്പില്ല
തിരുവനന്തപുരം: എന്‍സിപിക്ക് അനുവദിച്ച 11 സീറ്റില്‍ രണ്ടെണ്ണം ഐഎന്‍എല്ലിന് വിട്ടു കൊടുത്തത് എല്‍ഡിഎഫിലെ പൊതുധാരണയുടെ അടിസ്ഥാനത്തിലാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍.
ഏപ്രില്‍ 30 തിങ്കളാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കടന്നപ്പള്ളി. എല്‍ഡിഎഫിന്റെ വിജയത്തിനായി എന്‍സിപി വിട്ടുവീഴ്ച ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് കടന്നപ്പള്ളി വ്യക്തമാക്കി. എന്നാല്‍ ഐഎന്‍എല്ലിന് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് മുന്നണി തീരുമാനമെടുത്തിട്ടില്ലെന്ന മുഖ്യമന്ത്രി നായനാരുടെയും ആര്‍എസ്പി ജനറല്‍ സെക്രട്ടറി കെ. പങ്കജാക്ഷന്റെയും പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചില്ല.
ഐഎന്‍എല്ലിനെ മുന്നണിയില്‍ അംഗമാക്കുന്നത് സംബന്ധിച്ച കാര്യമൊന്നും ഇപ്പോള്‍ പരിഗണനയിലില്ല. ഐഎന്‍എല്‍ വര്‍ഗീയ കക്ഷിയാണെന്ന ആക്ഷേപത്തിന് പ്രസക്തിയില്ല.
ഐഎന്‍എല്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് പങ്കിട്ടത്. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മുസ്ലീം ലീഗ് സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഐഎന്‍എല്‍ നിന്നതും ബിജെപിയെ ചോദ്യം ചെയ്യുന്നതും ഇതിന് തെളിവാണെന്ന് കടന്നപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications