Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

കണ്ണൂര്‍: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂരിലെത്തിയ കേന്ദ്രസേന ഏപ്രില്‍ 30 തിങ്കളാഴ്ച നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി.

ആദ്യഘട്ടമായി എത്തിയ രണ്ട് കമ്പനി സേനയാണ് റൂട്ട് മാര്‍ച്ച് നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ വ്യാപകമായി ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ സന്നാഹങ്ങളാണ് കേന്ദ്ര സേനയും സംസ്ഥാന പൊലീസും സ്വീകരിച്ചിട്ടുള്ളത്.

സംസ്ഥാനത്തെത്തിയ 30 കമ്പനി കേന്ദ്രസേനയിലെ 15 കമ്പനിയോടും കണ്ണൂര്‍ ഡിഐജിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഒമ്പത് കമ്പനി കേന്ദ്രസേനയെ മാത്രമേ കണ്ണൂരിലേക്ക് അയക്കുകയുളളു എന്നാണ് അറിയുന്നത്. കൂത്തുപറമ്പ്, പത്തായക്കുന്ന്, മാക്കൂല്‍പീടിക, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങള്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്.

സംസ്ഥാനമൊട്ടാകെ 2200 ബൂത്തുകളാണ് പ്രശ്നബൂത്തുകളായി പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 700ല്‍ ഏറെ ബൂത്തുകള്‍ കണ്ണൂരിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+