ഐഎന്‍എല്‍ ബന്ധം നേതൃത്വത്തിന്റെ അറിവോടെ
തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോയുടെയും ഇടതുമുന്നണിയുടെയും തീരുമാനപ്രകാരമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്ലുമായി ബന്ധമുണ്ടാക്കിയത് എന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ഏപ്രില്‍ 29 ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിപിഎം ആരെയും ഉയര്‍ത്തിക്കാട്ടില്ല. പൊളിറ്റ്ബ്യൂറോ അംഗവും സീനിയര്‍ നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കുന്നത് കൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന ധാരണ പരന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ തിരഞ്ഞടുക്കുക.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ പ്രചാരണ വിഷയമാണ്. ലോകവ്യാപാര കരാര്‍ നടപ്പാക്കിയതു മൂലം കാര്‍ഷികമേഖല പ്രതിസന്ധി നേരിടുകയാണ്. ഈ അവസ്ഥയ്ക്ക് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ഉത്തരവാദികളാണ് - കാരാട്ട് ആരോപിച്ചു.












Click it and Unblock the Notifications