യുഡിഎഫ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കഴിഞ്ഞ്
തിരുവനന്തപുരം: യുഡിഎഫിന് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്നത് തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ പറഞ്ഞു.
മുഖ്യമന്ത്രിയെ നിയമസഭാംഗങ്ങളും ഹൈക്കമാണ്ടും ചേര്‍ന്നാണ് തീരുമാനിക്കുക. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. അടുത്തിടെ നടന്ന ഒരു തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല - കൃഷ്ണ പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ അദ്ദേഹം ഏപ്രില്‍ 29 ഞായറാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ മഹാത്മാഗാന്ധിയുടെ കാലം മുതലേ ഉള്ളതാണ്. നെഹ്റുവിന്റെ കാലത്തും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കൂടുതലായതിനാലാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ച് ഏകാഭിപ്രയാത്തോടെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത് - അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications