കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം. വി. രാഘവന് വെബ്സൈറ്റ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിഎംപി നേതാവ് എം. വി. രാഘവന്റെ വെബ്സൈറ്റ് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ ഉദ്ഘാടനം ചെയ്തു.

ഏപ്രില്‍ 29 ഞായറാഴ്ച തിരുവന്തപുരത്ത് രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു ഉദ്ഘാടനം. രാഘവന്‍ മത്സരിക്കുന്ന നിയോജകമണ്ഡലത്തിലെ കോട്ടയ്ക്കകം പുത്തന്‍തെരുവില്‍ തയാറാക്കിയ പ്രചരണ വേദിയിലായിരുന്നു ചടങ്ങ്.

ചുവന്ന പശ്ചാത്തലത്തില്‍ തെളിയുന്ന എം വി രാഘവന്‍ ഡോട്ട് കോമെന്ന വെബ്സൈറ്റിലെ പ്രധാന പേജിന്റെ മധ്യഭാഗത്തു തന്നെ രാഘവന്റെ ഫോട്ടോയുണ്ട്. സിഎംപിയുടെയും രാഘവന്റെയും ചരിത്രവും വെബ്സൈറ്റില്‍ വിവരിക്കുന്നുണ്ട്. രാഘവന് വോട്ട് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും നമ്മുടെ ചിഹ്നമെന്ന കുറിപ്പോടെ രാഘവന്റെ ചിഹ്നമായ വിമാനത്തിന്റെ ചിത്രവും സൈറ്റിലുണ്ട്.

സൈറ്റില്‍ ഫോട്ടോ ഗ്യാലറി എന്ന വിഭാഗമുണ്ടെങ്കിലും അത് തയാറായിട്ടില്ല. രാഘവന്റെ കുടുംബാംഗങ്ങളെ കുറിച്ചുള്ള ലഘുവിവരണവും സൈറ്റില്‍ ചേര്‍ത്തിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X