Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉഷ നിരാഹാരം തുടങ്ങുന്നു

കോഴിക്കോട്: തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച സഹപ്രവര്‍ത്തകനെതിരെ കാലിക്കറ്റ് സര്‍വകലാശാല നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 30 തിങ്കളാഴ്ച മുതല്‍ പി. ഇ. ഉഷ നിരാഹാരം തുടങ്ങുന്നു.

ഏപ്രില്‍ 18 മുതല്‍ സര്‍വകലാശാലയുടെ ഭരണവിഭാഗം ഓഫീസിന് മുന്നില്‍ ഉഷ സത്യാഗ്രഹം ആരംഭിച്ചെങ്കിലും അധികൃതര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് നിരാഹാരം തുടങ്ങാന്‍ ഉഷ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഉഷ കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം കാറ്റില്‍ പറത്തരുതെന്നുമാവശ്യപ്പെട്ട് ഉഷയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചു എന്ന് പറയപ്പെടുന്ന സര്‍വകലാശാല ജീവനക്കാരന്‍ സി. പ്രകാശന്‍ കുടുംബസമേതം ഉഷ സത്യാഗ്രഹമിരുന്നതിന് സമീപം തന്നെ സത്യാഗ്രഹം തുടങ്ങിയിരുന്നു.

അതിനിടെ ഉഷ നടത്തുന്ന സമരം വൈസ് ചാന്‍സലര്‍ ഇടപെട്ട് ഉടനെ ഒത്തുതീര്‍ക്കണമെന്നും ഇതിനായി അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങളായ വി. പി. അബ്ദുള്‍ ഹമീദും പ്രൊഫ. കെ. എം. അബ്ദുള്‍ റഷീദും വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+