ഇന്ത്യന്‍ ഐടി വിദഗ്ധര്‍ ബ്രിട്ടനിലേക്ക്
ലണ്ടന്‍: നിയമങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ബ്രിട്ടനിലേക്ക് ഇന്ത്യന്‍ സോഫ്ട്വെയര്‍ എഞ്ചിനിയര്‍മാരുടെ ഒഴുക്കാരംഭിച്ചിരിക്കുന്നു.
ബ്രിട്ടനിലുള്ള സോഫ്ട്വെയര്‍ എഞ്ചിനിയര്‍മാരുടെ എണ്ണത്തിന്റെ മൂന്നില്‍ രണ്ടും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് കണക്കുകള്‍ കാണിക്കുന്നു. വിദേശ രാജ്യങ്ങളിലെ ഐടി വിദഗ്ധര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനുള്ള നിയമത്തില്‍ ഈയിടെ ബ്രിട്ടന്‍ അയവ് വരുത്തിയിരുന്നു. മാത്രമല്ല ബ്രിട്ടനില്‍ വിവരസാങ്കേതിക മേഖലയില്‍ വൈദഗ്ധ്യം നേടിയവരുടെ എണ്ണം കുറവാണത്രെ.
കഴിഞ്ഞ വര്‍ഷം 18, 257 ഐടി വിദഗ്ധരാണ് ബ്രിട്ടനിലെത്തിയത്. ഇതില്‍ 11, 474 പേര്‍ ഇന്ത്യയില്‍ നിന്നായിരുന്നു. 1999ല്‍ എത്തിയ ഇന്ത്യന്‍ ഐടി വിദഗ്ധരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണിത്. അമേരിക്കയില്‍ നിന്നും എത്തിയ 2, 034 ഐടി വിദഗ്ധരില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ വംശജരാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ആസ്ത്രേലിയയില്‍ നിന്നുമായി എത്തിയ 01500ഓളം ഐടി വിദഗ്ധരില്‍ കൂടുതലും ഇന്ത്യന്‍ വംശജരാണെന്നും സര്‍ക്കാര്‍ ഈയിടെ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു.












Click it and Unblock the Notifications