ടിറ്റോ ബഹിരാകാശത്തെത്തി
കോറോലിവോവ്: ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരി ഡെനിസ് ടിറ്റോ ബഹിരാകാശത്തെത്തി.
ഇതൊരു മഹത്തായ യാത്രയാണെന്ന് ടിറ്റോ സന്ദേശത്തില്‍ പറഞ്ഞു. റഷ്യന്‍ ബഹിരാകാശ സഞ്ചാരികളോടൊപ്പമാണ് ടിറ്റോ ബഹിരാകാശത്തിലെത്തിയത്.
ബഹിരാകാശത്തെത്തിയയുടെനെ ടിറ്റോയ്ക്ക് ഛര്‍ദ്ദിയുണ്ടായെങ്കിലും പിന്നീട് ആരോഗ്യനില സാധാരണപോലെയായി. രണ്ട് കോടി ഡോളറാണ് ഈ ബഹിരാകാശ വിനോദസഞ്ചാരത്തിനായി കോടീശ്വരനായ ടിറ്റോ ചെലവഴിച്ചത്.
അതേ സമയം യുഎസ് സ്പേസ് ഏജന്‍സിയായ നാസ അമേരിക്കക്കാരനായ ടിറ്റോയുടെ ബഹിരാകാശ യാത്രയെ അംഗീകരിക്കാന്‍ തയ്യാറായില്ല. അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് നാസ ടിറ്റോയുടെ വിനോദ സഞ്ചാരത്തെ എതിര്‍ക്കുന്നത്.












Click it and Unblock the Notifications