ബദരിയിലേക്കു പോയ ബസ് മറിഞ്ഞ് 25 മരണം
നൈനിറ്റാള്‍ : ബദരീനാഥിലേക്കു തീര്‍ഥാടനത്തിനു പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 25 തീര്‍ഥാടകര്‍ മരിച്ചു.
എതിരെ വന്ന കാറുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ് ബസ് അളകനന്ദാനദിയിലേയ്ക്ക് മറിഞ്ഞതെന്ന് കരുതുന്നു. ബസില്‍ 25 തീര്‍ത്ഥാടകരുണ്ടായിരുന്നതായി ഉത്തരാഞ്ചല്‍ അസിസ്റന്റ് ഡിജിപി അനില്‍ റത്തൂരി പറഞ്ഞു. എന്നാല്‍ ബസിലെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു.
ഋഷികേശില്‍ നിന്നും വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ചമോലി നഗരത്തിനടുത്തുവച്ചാണ് അപകടമുണ്ടായത്. ബസിലെ കണ്ടക്ടറുടെ ജഡം മാത്രമാണ് കണ്ടെടുത്തത്. മറ്റുള്ളവരുടെ ജഡങ്ങള്‍ക്കുവേണ്ടി സൈനികരും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസും തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications