കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ബംഗ്ലാദേശിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തി പ്രശ്നം ചര്‍ച്ചചെയ്യാന്‍ മെയ് ഒന്ന് ചൊവാഴ്ച ഇന്ത്യ ബംഗ്ലാദേശിനെ ക്ഷണിച്ചു.

അതിര്‍ത്തിയെച്ചൊല്ലി 30 വര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം16 ഇന്ത്യന്‍ സൈനികരടക്കം 19 പേരാണ് കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ക്ഷണം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന മെയ് പകുതിയോടെ ദില്ലിയിലെത്തുമെന്ന് കരുതുന്നു.

ഏകദേശം 4,000 കിലോമീറ്ററോളം നീണ്ടുകിടക്കുന്നതാണ് ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തി. ഇതില്‍ ഭൂരിഭാഗവും 1974 ല്‍ ഉഭയകക്ഷി കരാറനുസരിച്ച് കൃത്യമായി അടയാളപ്പെടുത്തിയതാണ്. എന്നാല്‍ ഒരു ചെറിയ പ്രദേശം മാത്രം ഇപ്പോഴും തര്‍ക്കത്തിലാണ്.

ഇതില്‍ പലയിടങ്ങളിലും അന്യോന്യകുടിയേറ്റങ്ങള്‍ നടന്നതുമൂലമുള്ള പ്രശ്നങ്ങളും ബാക്കി കിടക്കുന്നു. അതായത് ഇന്ത്യയുടേതെന്നു കരുതുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരും തിരിച്ചും കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. എന്തായാലും അതിര്‍ത്തിയെച്ചൊല്ലി ഇനിയൊരു സംഘട്ടനമുണ്ടാകാത്ത വിധം പ്രശ്നം പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ താല്പര്യമെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X