ചുഴലിക്കാറ്റ്: ഷില്ലോംഗില്‍ 3000 പേര്‍ക്ക് വീടില്ലാതായി
ഷില്ലോംഗ്: മേഘാലയയില്‍ ചുഴലിക്കാറ്റില്‍ 3000 ആളുകള്‍ക്ക് വീടു നഷ്ടപ്പെട്ടു. മലനിരകള്‍ക്കു പേരു കേട്ട ഈ സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസമായി ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്്.
മെയ് ഒന്ന് ചൊവാഴ്ച ഒരു സ്ത്രീ കൂടി മരിച്ചതോടെ ആകെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഖാസി കുന്നുകളിലെ ജില്ലകളിലെ 3000 പേര്‍ക്കാണ് വീടുകളില്ലാതായത്. ശക്തമായ ചുഴലിക്കാറ്റില്‍ ഇവരുടെ വീടുകള്‍ നശിക്കുകയായിരുന്നു. റി-ഭോയി, ജയന്തിയ കുന്നുകളിലെ ജില്ലകളിലും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി.
ടെലിഫോണ്‍ പോസ്റുകള്‍ മറിഞ്ഞുവീണു. ഖാസി കുന്നുകളിലെ ജില്ലകള്‍ക്കു മാത്രം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷം രൂപ മേഘാലയ സര്‍ക്കാര്‍ അനുവദിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 25,000 രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications