Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടിയില്‍ കേരളം നേതൃനിരയിലെത്തും: ആന്റണി

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളം വിവരസാങ്കേതികവിദ്യാരംഗത്ത് നേതൃനിരയിലെത്തുമെന്ന് പ്രതിപക്ഷനേതാവ് ആന്റണി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ സാധ്യതകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

10 ലക്ഷം പേര്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ രംഗത്ത് വിദഗ്ധ പരിശീലനം നല്കുക എന്ന ലക്ഷ്യം യുഡിഎഫ് പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നു. ദക്ഷിണേന്ത്യയില്‍ വിവരസാങ്കേതിക രംഗത്തും വിദ്യാഭ്യാസരംഗത്തും മുന്‍പന്തിയിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ഉയര്‍ന്ന സാക്ഷരതയെന്ന മുന്‍തൂക്കമുള്ള കേരളത്തെ ഇടതുപക്ഷജനാധിപത്യമുന്നണി 25 വര്‍ഷം പിറകോട്ടു തള്ളിയിട്ടെന്നും ആന്റണി പറഞ്ഞു. കേരളത്തിന്റെ എല്ലാ സാധ്യതകളെയും അവര്‍ ഇല്ലാതാക്കി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റണമെങ്കില്‍ വരും നാളുകളില്‍ സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നല്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം, വ്യവസായം, വിവരസാങ്കേതികത, വാര്‍ത്താവിനിമയം എന്നീ രംഗങ്ങളില്‍ സര്‍ക്കാര്‍ മൂലധന നിക്ഷേപം ഇനി അധികം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. സ്വകാര്യമേഖലയുടെ സാധ്യതകള്‍ മുന്‍കൂട്ടിക്കാണുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യക്ഷമത കൂട്ടി അവയെ നിലനിര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്. കാര്‍ഷികമേഖലയില്‍ ഹ്രസ്വ- ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ദിനപത്രത്തിനനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+