കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷിയിടിച്ചു; കുവൈറ്റ് വിമാനം നിലത്തിറക്കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കുവൈറ്റിലേയ്ക്ക് മെയ് ഒന്ന് ചൊവാഴ്ച വെളുപ്പിന് പുറപ്പെട്ട വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി.

എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് വിമാനത്തിലെ 167 യാത്രക്കാരെയും ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ ചെന്നൈയില്‍ എത്തിയ കുവൈറ്റ് എയര്‍വെയ്സ് വിമാനത്തില്‍ പിന്നീട് കുവൈറ്റിലെത്തിച്ചു. വെളുപ്പിന് 2.55 ന് യാത്രതിരിച്ച വിമാനമാണ് പക്ഷിയിടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.

കുവൈറ്റില്‍ നിന്ന് എഞ്ചിനീയറിംഗ് ടീം എത്തി വിമാനത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഏഴുമണിയോടെ യാത്ര പുറപ്പെടാനാകുമെന്ന് പിന്നീട് അറിയിപ്പ് വന്നു. എന്നാല്‍ അതും വിഫലമായി. ഒടുവില്‍ ചെന്നൈയില്‍ നിന്നുള്ള കുവൈറ്റ് എയര്‍വെയ്സ് വിമാനത്തില്‍ യാത്രക്കാരെ എത്തിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X