മെയ്ദിനം ആഘോഷിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ മെയ് ദിനം ആഘോഷിച്ചു. തലസ്ഥാനത്ത് സിഐടിയുവിന്റെയും ഐഎന്‍ടിയുസിയുടെയും ആഭിമുഖ്യത്തില്‍ റാലിയും പൊതുയോഗവും നടന്നു.
എറണാകുളത്ത് സിഐടിയു റാലിക്ക് സെബാസ്റ്യന്‍ പോള്‍ എംഎല്‍എ, സിഐടിയു നേതാവ് കെ. ചന്ദ്രന്‍പിള്ള എന്നിവര്‍ നേതൃത്വം നല്കി. നല്ലൊരു തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുക്കാനും സാമൂഹ്യ പുരോഗതിയ്ക്കായുള്ള പോരാട്ടങ്ങള്‍ക്കും മെയ്ദിന ചിന്ത ശക്തിപകരട്ടെയെന്ന് മുഖ്യമന്ത്രി നായനാര്‍ മെയ്ദിന സന്ദേശത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിയും മെയ്ദിനത്തിന് ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications