കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരം: ചമയപ്രദര്‍ശനം തുടങ്ങി

  • By Super
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനം മെയ് ഒന്ന് ചൊവാഴ്ച തുടങ്ങി.

തൃശൂര്‍ ജില്ലാ കളക്ടര്‍ വി. ഭവാനി രാവിലെ 10 മണിക്ക് തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദര്‍ശനം സിഎംഎസ് സ്കൂളില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 10.30ന് പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദര്‍ശനോദ്ഘാടനം അഗ്രശാലയില്‍ അവര്‍ തന്നെ നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. ടി.കെ. വിജയരാഘവന്‍ സന്നിഹിതനായിരുന്നു.

പൂരത്തില്‍ ഇരുവിഭാഗത്തിനുമായി അണിനിരക്കുന്ന ആനകളുടെ ചമയങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുക. കോലം, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമര, ആനകളുടെ കഴുത്തിലും കാലിലും കെട്ടുന്ന വെള്ളിമണികള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ടാകും. ഒരു വര്‍ഷം ഉപയോഗിച്ച ചമയങ്ങള്‍ അടുത്ത വര്‍ഷം ഉപയോഗിക്കില്ലെന്നതിനാല്‍ ഈ ആനച്ചമയ പ്രദര്‍ശനം ഒരോ വര്‍ഷവും കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും. അധികവും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ചമയങ്ങളായതിനാല്‍ പൊലീസ് കാവലിലാണ് പ്രദര്‍ശനം നടക്കുക.

ചൊവാഴ്ച നടന്ന പൂരം സാമ്പിള്‍ വെടിക്കെട്ട് ജനത്തിന് വര്‍ണ്ണക്കാഴ്ചകളുടെ വിസ്മയമൊരുക്കി. വൈകിട്ട് 7.15 ന് പാറമേക്കാവിന്റെ വെടിക്കെട്ടാരംഭിച്ചു. പാറമേക്കാവിന് വേണ്ടി ചേലക്കര വെണ്ണൂര്‍ മാധവന്‍ ആദ്യ അമിട്ടിന്തിരികൊളുത്തി. അമിട്ടുകളുടെയും കുഴിമിന്നലുകളും കത്തിയൊടുങ്ങിയപ്പോഴേക്കും തിരുവമ്പാടിയുടെ ഊഴമായി. വൈകുന്നേരം മഴക്കോളുണ്ടായിരുന്നെങ്കിലും വെടിക്കെട്ട് തുടങ്ങാറായപ്പോള്‍ മേഘങ്ങള്‍ മാറിനിന്നു. പൂരം സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടിലും കൈവഴികളിലും ജനങ്ങള്‍ പതിവുപോലെ തിങ്ങിക്കൂടി.

ഇക്കുറി പൂരത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനത്ത് വഴിവാണിഭം നിരോധിച്ചിട്ടുണ്ട്. പൂരം കുറേക്കൂടി നന്നായി പൊതുജനത്തിന് ആസ്വദിക്കാനാണ് അധികൃതരുടെ ഈ നീക്കം. പൂരത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ എട്ടു മുതല്‍ വ്യാഴാഴ്ച വൈകീട്ട് നാല് വരെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. ഇതിനുള്ള സംവിധാനങ്ങള്‍ ട്രാഫിക് പൊലീസ് ഒരുക്കിക്കഴിഞ്ഞു. ഇനി രണ്ടു ദിവസത്തേക്ക് തൃശൂര്‍ നഗരം പൂരക്കമ്പക്കാരായ പുരുഷാരത്തിന് സ്വന്തം.

വടക്കുംനാഥ ക്ഷേത്രത്തില്‍ തന്ത്രിയുടെ നിര്‍ദേശപ്രകാരം മെയ് രണ്ട് ബുധനാഴ്ച രാവിലെ 9.30ന് നടയടയ്ക്കും. ബുധനാഴ്ചയാണ് തൃശൂര്‍ പൂരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X