കക്കയത്ത് രാജന്‍ പ്രതിമ സ്ഥാപിച്ചു
കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്ത് രാജനെ ഉരുട്ടിക്കൊന്നുവെന്ന് കരുതുന്ന കക്കയത്തു തന്നെ രാജന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഏപ്രില്‍ 30 തിങ്കളാഴ്ച സിപിഐ(എംഎല്‍) റെഡ് ഫ്ലാഗ് നേതാക്കളാണ് രാജന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്.
12 വര്‍ഷമായി പേരാമ്പ്ര പൊലീസിന്റെ കസ്റഡിയിലായിരുന്ന ഈ പ്രതിമ കഴിഞ്ഞ ദിവസമാണ് പൊലീസ് സ്റേഷനില്‍ നിന്നും വിട്ടുകൊടുത്തത്. ഈയൊരാവശ്യമുന്നയിച്ച് റെഡ്ഫ്ലാഗ് നേതാക്കള്‍ നിരന്തരമായി സമരം നടത്തിവരികയായിരുന്നു. റെഡ് ഫ്ലാഗ് നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍ രാജന്റെ 25ാം ചരമവാര്‍ഷിക ദിനത്തിന് നിരാഹാരസമരം ആരംഭിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി നായനാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രതിമ വിട്ടുകൊടുക്കാന്‍ തീരുമാനമായത്.
അടിയന്തരാവസ്ഥക്കാലത്തെ രക്തസാക്ഷി സ്മാരകമെന്ന നിലയില്‍ കക്കയത്ത് നേരത്തെയുണ്ടായിരുന്ന ഈ രാജന്‍പ്രതിമ 1989ല്‍ പൊലീസ് ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോവുകയായിരുന്നു.












Click it and Unblock the Notifications