കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കലാപഭൂമിയാക്കി: സോണിയ

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : കേരളത്തെ ഇടതുമുന്നണിയും ബിജെപിയും ചേര്‍ന്ന് കലാപഭൂമിയാക്കി മാറ്റിയെന്ന് സോണിയ. മെയ് ഒന്ന് ചൊവാഴ്ച കേരളിത്തില്‍ തിരഞ്ഞെടുപ്പ്പ്രചാരണത്തിനെത്തിയ സോണിയ കണ്ണൂരില്‍ ആദ്യ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു.

കേരളം ഇപ്പോള്‍ കൊലപാതക രാഷ്ട്രീയത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് . ഇതിന് കാരണക്കാര്‍ ഇടതുമുന്നണി സര്‍ക്കാരാണ്- സോണിയാഗാന്ധി പറഞ്ഞു. കെ. കരുണാകരന്‍, എ.കെ. ആന്റണി, തെന്നല ബാലകൃഷ്ണപിള്ള എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം എഐസിസി പ്രസിഡന്റ് സോണിയാഗാന്ധി മെയ് ഒന്ന് ചൊവാഴ്ച ഉച്ചയ്ക്ക് 1.20 ന് കണ്ണൂരിലെത്തി.

മംഗലാപുരത്തു നിന്നും ഹെലികോപ്റ്റര്‍ മാര്‍ത്തിലാണ് സോണിയാഗാന്ധി കണ്ണൂരിലെത്തിയത്. പൊതു സമ്മേളനത്തിന് ശേഷം 2.05 ന് ബത്തേരിക്ക് പുറപ്പെടും. 2.35ന് ബത്തേരിയിലെത്തുന്ന സോണിയ അവിടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കും. പിന്നീട് 3.20 ന് പയ്യോളിയ്ക്ക് തിരിക്കും.

പയ്യോളിയിലെ പൊതു സമ്മേളനത്തിന് ശേഷം 4.20ന് പുറപ്പെടും. 4.45 ന് മലപ്പുറത്തെത്തി പൊതുസമ്മേളനത്തില്‍ സംസാരിക്കും. ചൊവാഴ്ച തങ്ങുന്ന സോണിയ മെയ് രണ്ട് ബുധനാഴ്ച നിന്നും പ്രചരണം തുടങ്ങും. സോണിയാഗാന്ധിയുടെ വരവിനു മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ ഗുലാം നബി ആസാദ് തിങ്കളാഴ്ച തന്നെ കോഴിക്കോട്ടെത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X