സോണിയഗാന്ധി ഇന്നെത്തും
കോഴിക്കോട് : കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം എഐസിസി പ്രസിഡന്റ് സോണിയാഗാന്ധി മെയ് ഒന്ന് ചൊവാഴ്ച ഉച്ചയ്ക്ക് കണ്ണൂരിലെത്തും.
മംഗലാപുരത്തു നിന്നും ഹെലികോപ്റ്റര്‍ മാര്‍ത്തിലാണ് സോണിയാഗാന്ധി കണ്ണൂരിലെത്തുക. പൊതു സമ്മേളനത്തിന് ശേഷം 2.05 ന് ബത്തേരിക്ക് പുറപ്പെടും. 2.35ന് ബത്തേരിയിലെത്തുന്ന സോണിയ അവിടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കും. പിന്നീട് 3.20 ന് പയ്യോളിയ്ക്ക് തിരിക്കും.
പയ്യോളിയിലെ പൊതു സമ്മേളനത്തിന് ശേഷം 4.20ന് പുറപ്പെടും. 4.45 ന് മലപ്പുറത്തെത്തി പൊതുസമ്മേളനത്തില്‍ സംസാരിക്കും. ചൊവാഴ്ച തങ്ങുന്ന സോണിയ മെയ് രണ്ട് ബുധനാഴ്ച നിന്നും പ്രചരണം തുടങ്ങും. സോണിയാഗാന്ധിയുടെ വരവിനു മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ ഗുലാം നബി ആസാദ് തിങ്കളാഴ്ച തന്നെ കോഴിക്കോട്ടെത്തിയിരുന്നു.












Click it and Unblock the Notifications