കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി ചാനല്‍ നഷ്ടത്തില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സി പി എം മേല്‍നോട്ടത്തിലുള്ള മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ കൈരളി മലയാളം ടെലിവിഷന്‍ ചാനല്‍ നഷ്ടത്തില്‍. 2000 ആഗസ്തില്‍ സംപ്രേക്ഷണമാരാംഭിച്ച ചാനല്‍ ഇതു വരെ ഏഴു കോടി 29 ലക്ഷം രൂപയോളം നഷ്ടം വരുത്തിയതായി കമ്പനിയുടെ ആദ്യ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാനല്‍ നഷ്ടത്തിലായതിനാല്‍ കമ്പനിയുടെ 23,35,546 ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമൊന്നും നല്‍കേണ്ടതില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇത്രയും ഓഹരിയുടമകള്‍ ചേര്‍ന്ന് 584 കോടിയിലധികം രൂപ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.

2001 ജൂണ്‍ രണ്ടിന് തിരുവനന്തപുരത്ത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഓഹരിയുടമകളുടെ സമ്മേളനത്തില്‍ മലയാളം സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ സിനിമാ താരം മമ്മൂട്ടി കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചാനല്‍ പ്രവര്‍ത്തനത്തിന്റെ ആദ്യ കാലങ്ങളില്‍ വരുമാനമില്ലാത്തതാണ് നഷ്ടത്തിനു കാരണമെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

88. 2 കോടി രൂപ ചിലവായപ്പോള്‍ 24.6 കോടി മാത്രമാണ് വരുമാനമായി കിട്ടിയത്. തേയ്മാനച്ചിലവ് കിഴിച്ച് നഷ്ടം ഏഴു കോടി 29 ലക്ഷം രൂപയായി കണക്കാക്കിയിരിക്കുന്നു.

തിരുവനന്തപുരത്തുള്ള ചാനലിന്റെ സ്വന്തം സ്റ്റുഡിയോ എട്ടു കോടി മുടക്കി പുതുക്കിപ്പണിതതായും മറ്റു ചാനലുകളില്‍ നിന്നും വ്യത്യസ്തമായി കൈരളി ചാനല്‍ തുടക്കം മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുവെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടക്കത്തില്‍ മലയാളം ചാനല്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച ചാനലിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കൈരളി ചാനല്‍ എന്ന് പേര് മാറ്റേണ്ടി വന്നതും ദില്ലിയില്‍ ട്രാവണ്‍കൂര്‍ ഹൗസില്‍ വളരെ കുറഞ്ഞ വാടകയ്ക്ക് എടുത്ത 2500 ചതുരശ്രയടി സ്ഥലം കേരള നിയമസഭാ എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ ഇടപെടല്‍ മൂലം വാടക പുതുക്കി നിശ്ചയിക്കേണ്ടതി വന്നതും ചാനലിന്റെ തുടക്കത്തില്‍ തിരിച്ചടിയേറ്റ സംഭവങ്ങളായി വാര്‍ഷിക റിപ്പോര്‍ട്ട് എടുത്തു കാട്ടുന്നു.

മമ്മൂട്ടിയ്ക്ക് പുറമേ സിനിമാതാരങ്ങളായ മോഹന്‍ ലാല്‍, മുരളി , സംവിധായകനും പൊതുപ്രവര്‍ത്തകനുമായ പി. ടി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ കൈരള ിചാനലിന്റെ മുന്‍നിര പ്രവര്‍ത്തകരാണ് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X