സി. കെ. പത്മനാഭന് കന്നട കടുകട്ടി
മഞ്ചേശ്വരം: കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിയിലെ മണ്ഡലമായ മത്സരിക്കുന്ന ബിജെപി നേതാവ് കന്നട ഭാഷ കുരുക്കാവുന്നു.
ഈ മണ്ഡലത്തിലെ 40 ശതമാനത്തോളം വോട്ടര്‍മാര്‍ കന്നട സംസാരിക്കുന്നവരാണ്. പത്മനാഭന്റെ എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നവര്‍ക്ക് കന്നട അനായാസം കൈകാര്യം ചെയ്യാമെന്നത് പത്മനാഭന്റെയും ബിജെപിയുടെയും അസ്വസ്ഥത കൂട്ടുകയാണ്. കേരളത്തില്‍ ബിജെപിക്ക് ജയ സാധ്യതയുള്ള മണ്ഡലമായാണ് മഞ്ചേശ്വരം കണക്കാക്കപ്പെടുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുസ്ലീം ലീഗിലെ ചെര്‍ക്കളം അബ്ദുള്ളയ്ക്ക് കന്നട മലയാളം പോലെ തന്നെ വശമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എല്‍ഡിഎഫിലെ രാമണ്ണ റേ കര്‍ണാടകക്കാരനുമാണ്. രാമണ്ണറേ കാസര്‍ഗോഡിനെ കര്‍ണാടകവുമായി ലയിപ്പിക്കുന്നതിനായി വാദിച്ചയാളുമാണ്. ഇരുവരും കന്നട ഭൂരിപക്ഷ പ്രദേശങ്ങളില്‍ കന്നടയില്‍ തന്നെ പ്രസംഗിച്ച് കത്തിക്കയറുമ്പോള്‍ പത്മനാഭന്റെ നെഞ്ചിടിപ്പ് കൂടുകയാണ്.
എന്നാല്‍ അത്യാവശ്യം ഉപയോഗിക്കേണ്ട കന്നടയൊക്കെ പത്മനാഭന്‍ വശമാക്കിക്കഴിഞ്ഞു. ബിജെപി സംസാരിക്കുന്നത് സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഭാഷയായതിനാല്‍ ഭാഷ തനിക്കൊരു പ്രശ്നമല്ലെന്ന് പറഞ്ഞ് വോട്ടര്‍മാരുടെ പ്രീതി നേടാനും പത്മനാഭന്‍ ശ്രമിക്കുന്നുണ്ട്.
മഞ്ചേശ്വരത്തിന്റെ പ്രശ്നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ടത് മലയാളത്തിലാണെന്ന് കന്നട ഭൂരിപക്ഷ പ്രദേശങ്ങളായ നായ്ക്കാപ്പ്, കുളത്തൂര്‍, കുമ്പള, കിടൂര്‍ , മുല്ലേരിയ എന്നിവിടങ്ങളിലെ വോട്ടര്‍മാരെ പത്മനാഭന്‍ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. മഞ്ചേശ്വരത്ത് വിജയിക്കേണ്ടത് പാര്‍ട്ടിയുടെ അഭിമാനപ്രശ്നമായതിനാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ പൊരിഞ്ഞ പ്രചരണത്തിലാണ്.












Click it and Unblock the Notifications