ഇന്ന് തൃശൂര്‍ പൂരം
തൃശൂര്‍: കുടമാറ്റത്തിന്റെ വര്‍ണ്ണപ്പൊലിമയും ചെണ്ടമേളത്തിന്റെ താളമേളവും ഒന്നിക്കുന്ന പ്രസിദ്ധമായ തൃശൂര്‍ പൂരം ഇന്ന്.
മെയ്് രണ്ട് ബുധനാഴ്ച രാവിലെ ആറരയോടെ അയ്യന്തോള്‍, ചെമ്പൂക്കാവ്, കുറ്റൂര്‍, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ്, കാരമുക്ക്, ലാലൂര്‍, കണിമംഗലം എന്നിവിടിങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങള്‍ എഴുന്നള്ളന്നതോടെ പൂരദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമാവുന്നു.
ഏഴ് മണിയോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളത്ത് തുടങ്ങുന്നു. മഠത്തില്‍വരവിന് പല്ലാവൂര്‍ മണിയന്‍ മാരാരാണ് പ്രമാണം കൊട്ടുന്നത്. ഉച്ചയോടെ തുടങ്ങുന്ന ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടന്‍ മാരാര്‍ നേതൃത്വം നല്‍കും. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് പെരുമനം ഇലഞ്ഞിത്തറമേളത്തിന് പ്രമാണം കൊട്ടുന്നത്.
തിരുവാമ്പാടിയുടെ പാണ്ടിമേളത്തിന് തൃപ്പേക്കുളം അച്യുതമാരാര്‍ നേതൃത്വം നല്‍കും. പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയനാണ് നേതൃത്വം നല്‍കുക. ഇതാദ്യമായാണ് തൃശൂര്‍ പൂരത്തിന് ചോറ്റാനിക്കര വിജയന്‍ പ്രമാണം കൊട്ടുന്നത്.
വടക്കുന്നാഥന്റെ നടയില്‍ കുടമാറ്റവും കണ്ട് പൂരപ്പൊലിമയില്‍ സ്വയം മറക്കാന്‍ ദിവസങ്ങള്‍ മുമ്പ് തന്നെ ഭക്തര്‍ പൂരപ്പറമ്പിലെത്തിക്കഴിഞ്ഞു. പൂരം ദൂരദര്‍ശന്‍ നേരിട്ട് സംപ്രേഷണം ചെയ്യുന്നുണ്ട്. മെയ്് രണ്ട് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംപ്രേഷണം തുടങ്ങും.












Click it and Unblock the Notifications