Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊങ്ങിയും താണും സോണിയ

സുല്‍ത്താന്‍ ബത്തേരി: നാടിനോടും നാട്ടാരോടും വിട പറഞ്ഞ് ഹെലികോപ്റ്ററില്‍ പയ്യോളിക്ക് പറന്ന സോണിയയും സംഘവും അര മണിക്കൂര്‍ കഴിയും മുമ്പ് പോയതു പോലെ തിരിച്ചിറങ്ങി.

മെയ്് ഒന്ന് ചൊവാഴ്ച വൈകുന്നേരം 3.45 നാണ് സോണിയയുടെ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ പയ്യോളിയിലിറങ്ങാതെ സോണിയ മടങ്ങി.

തന്റെ പ്രചരണത്തിന് സോണിയ എത്താത്തതില്‍ ദുഃഖിതനായി കരഞ്ഞുകൊണ്ട് മടങ്ങിയ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി. ശങ്കരന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫര്‍മാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. മനോരമയുടെയും മാതൃഭൂമിയുടെയും ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഒന്നേകാല്‍ മണിക്കൂര്‍ വൈകിയാണ് സോണിയ യിലെത്തിയത്.സ്ഥാനാര്‍ത്ഥികളെ കുറിച്ച് സോണിയയ്ക്കു പോയിട്ട് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിനും വലിയ പിടിയില്ലായിരുന്നു. സോണിയാ ഗാന്ധിയെ ഹാരാര്‍പ്പണം ചെയ്യുന്നതിന്മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മിസ്റര്‍ രാധാ രാഘവനെയാണ് അദ്ദേഹം ആദ്യം ക്ഷണിച്ചത്. സോണിയയുടെ സമീപത്തേക്ക് ഒരു വനിത വരുന്നതു കണ്ട് ഗുലാം നബി മിസിസ് എന്നു തിരുത്തി. അപ്പോള്‍ അദ്ദേഹം ചിരിച്ച് ചമ്മല്‍ ഒഴിവാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+