കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ ഹെലികോപ്ടറിന് ദിശ തെറ്റി

  • By Staff
Google Oneindia Malayalam News

തൊടുപുഴ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സഞ്ചരിച്ചിക്കുന്ന ഹെലികോപ്ടറിന് ദിശ തെറ്റി. മെയ്് രണ്ട് ബുധനാഴ്ച പാലക്കാട്ട് യു ഡി എഫ് പൊതുയോഗത്തില്‍ സംസാരിച്ചതിനു ശേഷം തൊടുപുഴയിലേയ്ക്ക് പറന്ന ഹെലികോപ്ടര്‍ സ്ഥലം തെറ്റി തൊടുപുഴയ്ക്ക് സമീപം മുട്ടത്തിറങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഹെലികോപ്ടര്‍ നിശ്ചിത സമയത്ത് തൊടുപുഴയിലെത്തിയില്ലെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

മുട്ടത്ത് നിന്ന് തൊടുപുഴയിലേയ്ക്ക് റോഡ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിനിടെ സോണിയയുടെ സുരക്ഷാസൈനികര്‍ തൊടുപുഴയിലെത്തി.

ഇടതുഭരണം സത്പേര് നഷ്ടപ്പെടുത്തി

പാലക്കാട്: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുമുന്നണിയുടെ ഭരണം കേരളത്തിന്റെ സത്പേര് നഷ്ടപ്പെടുത്തിയെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. മെയ്് രണ്ട് ബുധനാഴ്ച പാലക്കാട്ട് വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. യു ഡി എഫിന്റെ പോരാട്ടം ഇടതുമുന്നണിയ്ക്കെതിരേ മാത്രമല്ല, ബി ജെ പി യ്ക്കുമെതിരേയാണ്.

പാലക്കാട് ജില്ലയിലെ 11 യു ഡി എഫ് സ്ഥാനാര്‍ത്ഥികളും പൊതുയോഗത്തില്‍ സംബന്ധിച്ചിരുന്നു. , കെ പി സി സി അധ്യക്ഷന്‍ തെന്ന ല ബാലകൃഷ്ണപിള്ള, യു ഡി എഫ് കണ്‍വീനറും മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ. ശങ്കരനാരായണന്‍ എന്നിവരും സംബന്ധിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X